മോസ്കോയിൽ അതിശൈത്യം, എങ്ങും മഞ്ഞുകട്ടകൾ മാത്രം; 70 കൊല്ലത്തിനിടയിലെ വലിയ മഞ്ഞുകാലം

റഷ്യക്കാര്‍ക്ക് മഞ്ഞുവീഴ്ചയും അതിശൈത്യവുമൊന്നും പുതുമയല്ല.എന്നാല്‍ ഇത്തവണത്തേത് 70 കൊല്ലത്തിനിടെ ഉണ്ടായ കൊടും മഞ്ഞുവീഴ്തയാണെന്ന് മോസ്കോയിലുള്ളവര്‍ പറയുന്നു.ചുറ്റും കുന്നോളം കുമിയുന്ന മഞ്ഞുകട്ടകള്‍ ആസ്വദിക്കുകയാണ് ഇവിടത്തുകാര്‍

റഷ്യയിലെ പ്രസിദ്ധമായ തിയേറ്ററാണിത്. മഞ്ഞുപുതപ്പല്ലാതെ മറ്റൊന്നും കാണാനില്ല പക്ഷെ.മോസ്കോയിലെ ട്രക്കുകളിൽ ഇപ്പോൾ അധികവും മഞ്ഞുകട്ടകളാണ് കയറ്റിവിടുന്നത്. റോഡരികിലൂടെ പോകുമ്പോൾ ഐസ്കട്ടക്കൾ നീക്കുന്നവരെ കാണാം. പുറമെ നിന്നുള്ളവർക്ക് ഇത് കഠിനമായ കാലാവസ്ഥയാണല്ലോ എന്ന് തോന്നും.എന്നാൽ ഇവിടുത്ത്ക്കാർ പറയും ഇത് അതിമനോഹരമായ കാലാവസ്ഥയാണമെന്ന്. ഇതാണ് ശരിയായ ശൈത്യം എന്ന. അത് യാഥാർത്ഥ്യവുമാണ്. എഴുപത് കൊല്ലത്തിനിടെ മോസ്കോ കണ്ട് ഏറ്റവും കഠിനമായ ശൈത്യമാണിത്. ഇടവഴികളിലും നടപാതകളിലുമെല്ലാം മഞ്ഞുകൂനകൾ മാത്രം.

വണ്ടികൾ കഴിയുന്നത്ര പുറത്തിറക്കരുതെന്ന് സർക്കാർ നിർദേശം നൽകുന്നുണ്ട്. എന്നാൽ വണ്ടിയുമായി പുറത്തിറങ്ങാൻ ആളുകൾക്ക് ഒരു രസം.അതു പക്ഷെ ചില്ലറ ട്രാഫിക് പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഈ മാസം അവസാനം വരെ ഈ കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിൻറെ അറിയിപ്പ്.