സ്വീഡിഷ് തിരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധർക്ക് വൻമുന്നേറ്റം

പൊതുതിരഞ്ഞെടുപ്പ് നടന്ന സ്വീഡനില്‍ കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയും ഒപ്പത്തിനൊപ്പം. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ കഴിഞ്ഞ  തിരഞ്ഞെടുപ്പിനേക്കാള്‍ 18 ശമാനം വോട്ടിന്റെ വര്‍ധനയാണ് സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. 

യൂറോപ്പിലാകെ പടര്‍ന്ന് പന്തലിക്കുന്ന ദേശീയതയ്ക്കും കുടിയേറ്റ വിരുധവികാരത്തിനും സ്വീഡനിലും അനൂകൂല സാഹചര്യം ഒരുങ്ങുന്നുതായാണ് ഞായാറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം സൂചിപ്പിക്കുന്നത്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍കുടിയേറ്റ വിരുധ മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട സ്വീഡിഷ് ഡെമോക്രാറ്റുകള്‍ 40.3 ശതമാനം വോട്ട് നേടി. ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകളള്‍ ഇടതു സഖ്യവുമായി ചേര്‍ന്ന് നേടിയത് 40.6 ശതമാനം വോട്ടുകളാണ്.  മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വലതുകക്ഷിക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തുന്നത്. സ്വീഡന്റെ ജനവികാരം തങ്ങള്‍ക്കൊപ്പമാണെന്നും മറ്റ് പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി അധികാരത്തിലേറുമെന്നും എസ്.ഡി പാര്‍ട്ടിനേതാവ് ജിമ്മി അക്കെസന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് വന്‍സീകാര്യതയാണ് സ്വീഡനില്‍ ലഭിച്ചത്.