ഭൂമി കുലുങ്ങി; എന്നിട്ടും ഇൗ ഇമാം നിസ്കാരം തുടർന്നു; കയ്യടി, വിഡിയോ

ലോകം വിറച്ചാലും അടിയുറച്ച വിശ്വാസത്തെ കുലുക്കാൻ പ്രകൃതിയ്ക്കും കഴിഞ്ഞില്ല. അതിനുദാഹരണാണ് ഇന്തോനേഷ്യയിൽ നിന്നുള്ള ഇൗ വിഡിയോ. ആശങ്കയുടെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ. ലോകത്തെ തന്നെ നടുക്കിയ ഭൂകമ്പങ്ങളിലൊന്നിയിരുന്നു ഇന്നലെ  രാത്രി ഇന്തോനേഷ്യയില്‍ സംഭവിച്ചത്. നൂറ്റി അമ്പതോളം പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനിടയിലും കുലുങ്ങാതെ നിന്ന് തന്‍റെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുന്ന ഇമാമിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബാലിയിലെ പള്ളിയിലെ നിസ്കാരത്തിനിടയിലുള്ള ദൃശ്യങ്ങളാണ് ഇത്.

ഭൂമികുലുക്കമുണ്ടായപ്പോള്‍ ഇമാമിന്‍റെ പിന്നില്‍ നിന്ന ചിലര്‍ എന്താണ് നടക്കുന്നതെന്നറിയാനായി ഓടിപ്പോകുന്നത് വിഡിയോയിൽ നിന്ന് വ്യക്തമാണ്.എന്നാല്‍ ഇമാമാകട്ടെ ഒരു കൈ ചുമരില്‍ പിടിച്ച്  പ്രാർഥന തുടരുകയായിരുന്നു.