പാരിസിലെ സൂപ്പര്‍മാര്‍ക്കറ്റിൽ ഭീകരാക്രമണം; അക്രമിയുള്‍പ്പെടെ നാല് മരണം

പാരിസിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ നാല് മരണം. ഒരു പൊലീസുകാരനും സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായിരുന്ന രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. പതിനാറുപേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധിയാളുകളെ ബന്ധിയാക്കിയ അക്രമിയെ സുരക്ഷാസേന വധിക്കുകയായിരുന്നു.

2015ലെ ഭീകരാക്രണത്തിനിടെ പിടിക്കപ്പെട്ട ഭീകരനെ മോചിപ്പിക്കണമെന്നായിരുന്നു അക്രമിയുടെ ആവശ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇസ്‌ലാമിക തീവ്രവാദമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ ആക്രമണത്തെ വിശേഷിപ്പിച്ചത്. തീവ്രവാദത്തെ ചെറുക്കാന്‍ ഏതറ്റം വരെയും പോകാന്‍ രാജ്യം തയ്യാറാണെന്നും മാക്രോ വ്യക്തമാക്കി.  ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 2015ന് ശേഷം 240 പേരാണ് ഫ്രാന്‍സില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.