അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവയ്പ്, 2 പേർക്ക് പരുക്ക്

അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവയ്പ്. മെരിലാന്‍ഡ് സംസ്ഥാനത്തെ  സെന്‍റ് മേരീസ് കൗണ്ടിയിലെ ഹൈസ്കൂളില്‍  പതിനേഴുകാരന്‍ നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. വെടിയുതിര്‍ത്ത വിദ്യാര്‍ഥി പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ ഒരു പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്. വെടിയുതിര്‍ത്ത  ഓസ്റ്റിന്‍ വ്യാട്ട് റോളിന്‍സ്  പരുക്കേറ്റ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.  ഫെബ്രുവരി 14 ന് ഫ്ലോറിഡയിലെ സ്കൂളില്‍  മുന്‍വിദ്യാര്‍ഥി നടത്തിയ വെടിവയ്പില്‍  വിദ്യാര്‍ഥികളടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു