മാനത്ത് ചാന്ദ്രവിസ്മയം, ദൃശ്യാത്ഭുതത്തിന് സാക്ഷ്യം വഹിച്ച് ലോകം-വിഡിയോ

മാനത്ത് ചാന്ദ്രവിസ്മയം. മൂന്നു പ്രതിഭാസങ്ങളുമായി പൂര്‍ണചന്ദ്രഗ്രഹണം 152 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൃശ്യമായത്. വിസ്മയത്തിന്  സാക്ഷ്യം വഹിച്ച് ലോകം. ആകാശത്ത് ചാന്ദ്രവിസ്മയം തീർത്ത് ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ പ്രതിഭാസങ്ങളാണ് ദൃശ്യമായത്. കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ കാണാൻ കഴിയില്ലെന്നതു കൊണ്ടു തന്നെ ജനങ്ങൾ ആകാംഷയോടെയാണ് വൈകീട്ടോടെ ആകാശത്തു കണ്ണും നട്ടിരുന്നത്.

ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ ചാന്ദ്രപ്രതിഭാസങ്ങൾ അപൂർവമല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂർവം. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കും.

സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെയാണ് കേരളത്തിൽ പൂർണചന്ദ്രഗ്രഹണം (ബ്ലഡ്മൂൺ) അനുഭവപ്പെട്ടത്. ഇതിനു മുൻപ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വർഷം മുൻപാണ് – 1866 മാർച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ടു കാണാം. അപകടമില്ല. ചന്ദ്രഗ്രഹണമായതിനാൽ ഇന്നു വൈകിട്ടു ക്ഷേത്രങ്ങൾ നേരത്തെ നടയടച്ചു.