srinivasan-came-to-see-the-sunflowers

പന്ത്രണ്ട് വർഷം മുൻപ് താൻ കൃഷിയിറക്കിയ ഭൂമിയിലെ സൂര്യകാന്തി പൂക്കൾ കാണാൻ നടൻ ശ്രീനിവാസനെത്തി. വെള്ളരിയും തണ്ണിമത്തനുമടക്കമുള്ള പച്ചക്കറി വിളയുന്ന കൊച്ചി കണ്ടനാട് പാടശേഖരത്തിലാണ് സൂര്യകാന്തിപ്പൂക്കളും വിരിഞ്ഞു നിൽക്കുന്നത്. സൂര്യകാന്തി പൂക്കൾ കാണാനും പച്ചക്കറികൾ വാങ്ങാനും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.

  

മൂന്നു പതിറ്റാണ്ട് തരിശുഭൂമിയായിരുന്ന ഈ സ്ഥലത്താണ് ശ്രീനിവാസനും സംഘവും പൊന്നുവിളയിച്ചത്. 12 വർഷം മുൻപ് ആരംഭിച്ച ജൈവകൃഷി ഇന്നും അതേ പകിട്ടിൽ തന്നെയുണ്ട്. കഴിഞ്ഞ വർഷമാണ് കണ്ടനാട് പാടശേഖരത്തിലേക്ക് സൂര്യകാന്തിയുമെത്തിയത്. 

 

സൂര്യകാന്തിയുടെ ഈ പൂക്കാലത്തിലേക്കാണ് ശ്രീനിവാസനും മറുപാതിയുമെത്തിയത്. കൃഷിയെ കുറിച്ച് പറയുമ്പോൾ പഴയ ആവേശം വീണ്ടും ശ്രീനിയിലേക്കെത്തി. നെൽകൃഷിയാണ് പ്രധാനം.   ഇടവേളകളിലാണ് പച്ചക്കറികൾ അരങ്ങ് തകർക്കുന്നത്. പാവയ്ക്ക, പീച്ചിങ്ങ, ചുരക്ക, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളാണ് മെയിൻ. വിഷുക്കണിക്കുള്ള വെള്ളരി മൂപ്പെത്താറായി. വിവിധയിനം തണ്ണിമത്തനുകൾ, ഷമാം എന്നിവയും ഇവിടെയുണ്ട്. വിളവെടുക്കുന്ന പച്ചക്കറിയും പഴവർഗങ്ങളും  റോഡരികിൽ വച്ചാണ് വിൽപന.  

 

Srinivasan came to see the sunflowers