വെടിയേറ്റത് അറിഞ്ഞില്ല; തലയില്‍ ബുള്ളറ്റുമായി യുവാവ് കഴിഞ്ഞത് നാലു ദിവസം 

തലയിൽ വെടിയേറ്റതറിയാതെ തറഞ്ഞു കയറിയ ബുള്ളറ്റുമായി 21കാരൻ കഴിഞ്ഞത് നാലു ദിവസം. ബ്രസീലിൽ നിന്നുള്ള മത്തേസ് ഫാസിയോ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് തലയിൽ ബുള്ളറ്റുണ്ടെന്ന് അറിയാതെ കഴിഞ്ഞത്. വേദനകാര്യമാക്കാതെ യുവാവ് പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ചെയ്തു. റിയോ ഡി ജനീറോയിൽ നടന്ന പുതുവത്സരാഘോഷത്തിനിടെയാണ് ഫാസിയോയുടെ തലയിൽ വെടിയേറ്റത്.

എന്നാല്‍ തലയിൽ നിന്നും രക്തസ്രാവമുണ്ടായിട്ടും ഫാസിയോ തലയിൽ ബുള്ളറ്റ് കയറിയത് അറിഞ്ഞില്ലെന്നാണ് പറയുന്നത്. എവിടെനിന്നോ കല്ലുകൊണ്ട് ഏറ് കിട്ടിതയതാണെന്നാണ് കരുതിയത്. അതിനാല്‍ വേദന കാര്യമാക്കെത യുവാവ് ആഘോഷങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കുകയായിരുന്നു. നാല് ദിവസത്തിന് ശേഷം കയ്യില്‍ വേദനയുണ്ടായപ്പോള്‍ ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് തലയില്‍ വെടിയേറ്റ കാര്യം ഫാസിയ അറിഞ്ഞത്. തലയിൽ തറച്ച ബുള്ളറ്റ് കാരണമാണ് കൈകളുടെ ചലനം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതും കയ്യിൽ വേദന അനുഭവപ്പെട്ടതും.

യുവാവിന്‍റെ തലയില്‍ നിന്ന് നീക്കം ചെയ്തെങ്കിലും 20 മുതൽ 30 ദിവസം വരെ വേണ്ടി വരും ഫാസിയോയ്ക്ക് ആരോഗ്യം വീണ്ടെടുക്കാൻ എന്നാണ് റിപ്പോർട്ടുകൾ. സ്ഥിതി ഗുരുരമാണെന്നും ഒരു മാസം വരെ വിശ്രമം ആവശ്യമാണെന്നും ബുള്ളറ്റ് പുറത്തെടുത്ത ഡോക്ടര്‍ പറഞ്ഞു. തലയില്‍ വെടിയേറ്റതിന്‍റെ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നും കേട്ടിരുന്നെങ്കില്‍ ശ്രദ്ധിച്ചിരുന്നേനെയെന്നും ഫാസിയോ പറയുന്നത്.