വടിയെന്ന് കരുതി പാമ്പിനെ തൂക്കിയെടുത്ത് കുഞ്ഞ്; വിഡിയോ വൈറല്‍

വളര്‍ത്തു നായയ്ക്കൊപ്പം കളിക്കുന്നതിനിടെ വടിയെന്ന് കരുതി കുഞ്ഞ് എടുത്തത് പാമ്പിനെ. വിദേശത്തു നിന്നുള്ള വിഡിയോ ആണ് വൈറലാകുന്നത്. അച്ഛന്‍ കുഞ്ഞിന്റെയും നായയുടെയും വിഡിയോ എടുക്കുന്നതിനിടെയാണ് സംഭവം.  ഒരു വടിയെടുത്ത് എറിയുമ്പോള്‍ അത് നായ തിരിച്ചുകൊണ്ടുവരും. ഇങ്ങനെയായിരുന്നു കളി. ഇതിനിടെയാണ് വടി മാറി പാമ്പിനെ കുഞ്ഞ് തൂക്കിയെടുത്തത്. അതു കണ്ട അച്ഛന്‍ ബഹളമുണ്ടാക്കാതെ കുഞ്ഞിനരികിലേക്ക് ഓടിയെത്തി ആ പാമ്പിനെ എടുത്ത് വലിച്ചെറിയുകയായിരുന്നു. 

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയുടെ താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. കുട്ടിയെ പേടിപ്പിക്കാതെ ബഹളമുണ്ടാക്കാതെ ആ സാഹചര്യം കൈകാര്യം ചെയ്ത അച്ഛന് വലിയ കയ്യടിയാണ് സോഷ്യല്‍ലോകം നല്‍കുന്നത്. ഇത് അല്‍പം പഴയ വിഡിയോ ആണെന്ന തരത്തിലും ചില കമന്റുകളുണ്ട്. 

Child picks up snake , thinking its a twig , video going viral