‘ഉണ്ണി പറഞ്ഞാല്‍ പുരോഗമന തള്ള് ; കമ്മ്യൂണിസ്റ്റ് പാവാട അലൻസിയര്‍ ചികില്‍സ നേടണം’ : വിമര്‍ശനം

hareesh-alencier
SHARE

ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നുള്ള നടന്‍ അലന്‍സിയറിന്‍റെ ആരോപണത്തിന് വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി . എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് എന്ന് പറഞ്ഞാണ് പേരടിയുടെ കുറിപ്പ്, സ്ത്രീരൂപമുള്ള ശില്‍പം മാറ്റി ആണ്‍കരുത്തുള്ള ശില്‍പമാക്കണം. ആണ്‍രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം നിര്‍ത്തുമെന്നായിരുന്നു അവാര്‍ഡ് വേദിയില്‍ അലന്‍സിയറിന്‍റെ പ്രതികരണം. 

കുറിപ്പ് 

ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു...പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി...എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് ...അലൻസിയറെ..മഹാനടനെ..ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്...അതിന് ചികൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്...അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല ...അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്...ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്.

MORE IN SPOTLIGHT
SHOW MORE