hareesh-peradi-shakeela-inspiration

നടി ഷക്കീലയുമായി ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ്വ സൗഭാഗ്യത്തെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി. ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ്വ സൗഭാഗ്യമാണിതെന്ന് അദ്ദേഹം കുറിച്ചു.

സത്യത്തിൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്ര കഴിഞ്ഞ് എയർപ്പോർട്ട് ടാക്സിക്ക് ക്യൂ നിൽക്കുമ്പോൾ പിന്നിൽ നിന്ന് എന്നെ തോണ്ടി വിളിച്ച് "എനക്കൊരു ഫോട്ടോ വേണം..ഉങ്കളോട് എല്ലാ തമിൾ സിനിമാവും നാൻ പാത്തിരിക്ക്..ഉങ്കളോട് എല്ലാ ക്യാരക്ടേഴ്സും എനക്ക് റൊമ്പ പുടിക്കും"..എന്ന് കേട്ടപ്പം കുറച്ച് നേരത്തേക്ക് ഞാൻ ശ്വാസം മുട്ടി വായ പിളർന്ന് അന്തിച്ച് നിന്നു പോയി.

പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാനും പറഞ്ഞു. "എനക്കും ഉങ്കകൂടെ ഒരു ഫോട്ടോ വേണം മേം" എന്ന്..വീണ്ടും ആ പെങ്ങൾ എന്നോട് ചോദിച്ചു "ഇന്ത് പടം നാൻ ഇൻസ്റ്റയിൽ പോടട്ടുമ്മാ"എന്ന് .. അതുകൂടെ കേട്ടപ്പോൾ ഞാൻ ജീവിക്കുന്ന കാലത്തെ കുറിച്ചോർത്ത് ഒന്നും പറയാനില്ലാതെ ആ നിമിഷം മരിച്ചു പോയ ഞാൻ.. ആ സ്ത്രീയോടുള്ള ബഹുമാനം കൊണ്ട് ജീവനുണ്ടെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ വേണ്ടി കൂടുതൽ ശക്തിയോടെ തലകുലുക്കി. - അദ്ദേഹം വിശദീകരിക്കുന്നു. ഷക്കീല മേം ഈ നന്മ നിറഞ്ഞ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. 

ENGLISH SUMMARY:

Shakeela, the renowned actress, encountered actor Hareesh Peradi at the airport. Hareesh Peradi expressed his admiration and respect for Shakeela, calling her an 'Iron Woman' of Indian cinema and sharing his joy at meeting her.