വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയത് കൂറ്റന്‍ നാണയശേഖരം; എണ്ണിയപ്പോള്‍ 10 ലക്ഷം! അമ്പരപ്പ്

usfamilycoins-06
പ്രതീകാത്മക ചിത്രം: ഗൂഗിള്‍
SHARE

വീട് പുതുക്കി പണിയുന്നതിനായി വൃത്തിയാക്കുന്നതിനിടെ പത്ത് ലക്ഷം പെന്നി കണ്ടെത്തി കുടുംബം. ലോസ് ഏയ്ഞ്ചല്‍സിലാണ് സംഭവം. വീടിനുള്ളിലെ ചെറിയ അറയിലൊളിപ്പിച്ച നിലയിലാണ് ഈ നാണയങ്ങളത്രയും കണ്ടെത്തിയതെന്ന് വീട്ടുടമസ്ഥരായ ജോണ്‍ റെയ്സും ഭാര്യ എലിസബത്തും പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ കൂറ്റന്‍ നാണയശേഖരം കണ്ടെത്തിയത്. എലിസബത്തിന്റെ പിതാവിന്റേതായിരുന്നു 1900 ത്തില്‍ നിര്‍മിച്ചെന്ന് കരുതപ്പെടുന്ന ഈ വീട്. 

മുട്ടിലിഴഞ്ഞെത്തിയാല്‍ മാത്രം കയറിപ്പറ്റാവുന്ന സ്ഥലത്താണ് ആദ്യം കുറച്ച് ചെമ്പ് നാണയങ്ങള്‍ കണ്ടത്. ഇത് വാരിയെടുത്തതും നാണയങ്ങള്‍ നിറച്ച ചെറിയ പെട്ടികള്‍ കണ്ടെത്തി. ഇതും എടുത്തതോടെ അതിശയിപ്പിക്കുന്നത്രയും പെട്ടികള്‍ നാണയങ്ങള്‍ നിറച്ചത് കണ്ടെടുക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മണിക്കൂറുകളെടുത്താണ് ഈ നാണയവേട്ട പൂര്‍ത്തിയാക്കിയതെന്നും ഒരു ദിവസമെടുത്താണ് പണം ഇവിടെ നിന്നും മാറ്റിയതെന്നും ഇവര്‍ പറയുന്നു. ബാങ്കുകള്‍ ഈ പണം സ്വീകരിക്കാത്തതിനാല്‍ നാണയത്തുട്ടുകള്‍ എന്ത് ചെയ്യുമെന്ന ആലോചനയിലാണ് കുടുംബം.

Family finds million pennies while cleaning home, US

MORE IN SPOTLIGHT
SHOW MORE