കോടിയേരിയുടെ മെഴുക് പ്രതിമ അനാഛാദനം ചെയ്തു; കണ്ണീരടക്കാനാവാതെ കുടുംബം

അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമ അനാഛാദനം ചെയ്തു. തിരുവനന്തപുരത്തെ കോടിയേരിയുടെ വീട്ടിലെത്തിച്ച പ്രതിമയ്ക്കരികിൽ നിന്നപ്പോൾ ഭാര്യ വിനോദിനിക്ക് കണ്ണീരടക്കാൻ ആയില്ല. 

കോടിയേരി വീട്ടിലേക്ക് ജീവൻതുളമ്പുന്ന കോടിയേരി ഒരിക്കൽ കൂടി കടന്നപ്പോൾ, പ്രിയതമന്റെ അടുത്ത് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല വിനോദിനിക്ക്. മുത്തച്ഛന്റെ ഓർമകളുമായി കൊച്ചുമക്കൾ പ്രതിമയ്ക്കരികിൽ ചേർന്നു. ശിൽപ്പി സുനിൽ കണ്ടല്ലൂർ കോടിയേരിയുടെ മുഖമുദ്രയായ ചിരി പ്രതിമയിലേക്ക് കൃത്യമായി ചാലിച്ചത് മാറ്റ് കൂടി. കോടിയേരി ഉപയോഗിച്ചിരുന്ന ഷർട്ടും മുണ്ടും ഷൂസും തന്നെയാണ് പ്രതിമയിൽ അണിച്ചിരിക്കുന്നത്. ആറുമാസമെടുത്തു പ്രതിമാനിർമാണത്തിന്. ചെലവ് മൂന്നരലക്ഷം രൂപ. പ്രതിമ ശിൽപ്പിയുടെ തിരുവനന്തപുരത്തെ സ്വകാര്യ വാക്സ് മ്യൂസിയത്തിലേക്ക് മാറ്റും.