പാമ്പിനെ ഉമ്മ വെക്കാന്‍ ശ്രമിച്ച് യുവതി; മുഖത്ത് കടി വിടാതെ പാമ്പ്

പാമ്പിനെ എടുക്കുന്നതും തലോടുന്നതുമായ രീതിയിലുള്ള വിഡിയോകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പാമ്പിനെ എടുത്ത് ഉമ്മ വെച്ചാലോ? പിന്നെന്ത് സംഭവിക്കുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അങ്ങനെ പാമ്പിനെ ഉമ്മ വെച്ച യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയിലെ താരം. 

മലമ്പാമ്പിനെ ഉമ്മ വെക്കാനായി പാമ്പിനടുത്തേക്ക് എത്തിയ യുവതിയെ പാമ്പ് കയറിപിടിച്ച വിഡിയോ ആണ് വൈറലാകുന്നത്. പാമ്പ് ഒരു യുവാവിന്‍റെ കയ്യിലാണ് ഇരിക്കുന്നത്. പാമ്പിന്‍റെ മുഖത്തേക്ക് ചുംബിക്കാൻ യുവതി ശ്രമിക്കുന്നു. യുവതി ഉമ്മവയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ പാമ്പ് യുവതിയുടെ മുഖത്ത് കടിച്ചുപിടിക്കുകയായിരുന്നു. പാമ്പ് പിടി വിടാതെ കിടക്കുന്നതാണ് വീഡിയോയില്‍ അവസാനം കാണുന്നത്. ഏഴ് സെക്കന്‍റ്  ദൈര്‍ഘ്യമാണ് വിഡിയോക്കുള്ളത്. പാമ്പ് കടിച്ചതിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. പാമ്പിനെ ചുംബിക്കുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ 8 മില്യണിലധികം പേരാണ് ഇതിനോടകം കണ്ടത്. യുവതി രക്ഷപ്പെട്ടു കാണുമോ,എന്തായിരിക്കും സംഭവിച്ചിരിക്കുക, ഇത് വല്ലാത്തൊരു ഉമ്മയായി പോയി എന്നെല്ലാം നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

Woman kisses Snake it kisses her back in video goes viral