ഒപ്പമില്ലാത്ത ഭാര്യയ്ക്ക് സബര്‍ത്ത് നൽകി; മരണം തോൽക്കുന്ന മധുരപ്രണയം

elderly-man.jpg.image.845.440
SHARE

മരണത്തെ തോല്‍പ്പിക്കുന്ന പ്രണയവുമായി ഒരു വയോധികന്‍ . ഗുർപിന്ദർ സന്ദു എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ഒരു ദിവസം മുൻപ് പങ്കുവച്ച വിഡിയോ ഇതിനോടകം നിരവധി പേർ കണ്ടു. വിഡിയോയ്ക്കു താഴെ ഹൃദയസ്പർശിയായ നിരവധി കമന്റുകളും എത്തി.സൈക്കിളിലെത്തിയ വയോധികൻ റോഡിനു സമീപത്തുള്ള ഒരു കടയിൽ നിന്ന് സർബത്ത് വാങ്ങുന്നതാണ് വിഡിയോയില്‍. അയാള്‍ അത് കുടിക്കുന്നതിന് മുന്‍പ് ഭാര്യക്ക് നല്‍കുന്നു. എന്നാല്‍ ഭാര്യ അയാളുടെ അടുത്ത ജീവനോടെയില്ല. കൈവശമുള്ള ഭാര്യയുടെ ഫോട്ടോയിലേക്ക് ഈ സർബത്ത് ഗ്ലാസ് നീട്ടുന്നതാണ് കാണുന്നത്. ശേഷം അദ്ദേഹം സർബത്ത് കുടിക്കുന്നതും കാണാം.

മരണത്തിനു പോലും തോൽപ്പിക്കാനാകാത്ത പ്രണയം എന്നാണ് വയോധികന്റെ പ്രവൃത്തിയെ സോഷ്യൽമീഡിയ വിശേഷിപ്പിച്ചത്. ‘ഇന്ന് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വിഡിയോ. ഇതുപോലെയുള്ള സ്നേഹം എല്ലാവരും അർഹിക്കുന്നു.’– എന്നുള്‍പ്പെടെ ആളുകള്‍ കമന്‍റ് ചെയ്തു. വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ് ഇങ്ങനെ: ‘യഥാർഥ പ്രണയം എന്താണെന്ന് ചിലർ എന്നോട് ചോദിച്ചപ്പോൾ ഇതാണെന്നു പറഞ്ഞ് ഞാൻ ഈ മനോഹരമായ വിഡിയോ കാണിച്ചു.’ സമൂഹ മാധ്യമങ്ങള്‍ വൈകാതെ തന്നെ മരണശേഷവും തന്‍റെ ഭാര്യയെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ വയോധികനെ ഏറ്റെടുത്തു

MORE IN SPOTLIGHT
SHOW MORE