കാമുകി വഞ്ചിച്ചു; നഷ്ടപരിഹാരമായി 25,000 രൂപ ലഭിച്ചു; യുവാവിന്റെ ട്വീറ്റ്; വൈറൽ

love-insurance
SHARE

പ്രണയപരാജയം മിക്കപ്പോഴും തകര്‍ച്ചയുടെ കാലഘട്ടമായിരിക്കും. എന്നാല്‍ ഇവിടെയിതാ പ്രണയം പരാജയപ്പെട്ടത് കാരണം നഷ്ടപരിഹാരമായി 25,000 രൂപ ലഭിച്ചിരിക്കുകയാണ് ഒരു യുവാവിന്.  പ്രതീക് ആര്യൻ എന്നയാളാണ് ട്വിറ്ററിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: 'എന്റെ കാമുകി എന്നെ ചതിച്ചതിനാൽ എനിക്ക് 25000 രൂപ ലഭിച്ചു. ഞങ്ങളുടെ ബന്ധം ആരംഭിച്ചപ്പോൾ ഞങ്ങൾ പ്രതിമാസം 500 രൂപ വീതം ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ആരു ചതിച്ചാലും മുഴുവൻ പണവും നൽകുകയും ചെയ്യും എന്ന പോളിസി ഉണ്ടാക്കിയിരുന്നു. അതാണ് ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്'. പ്രതീക് ആര്യൻ ട്വീറ്റ് ചെയ്തു.

പലരും ട്വീറ്റിനോട് രസകരമായാണ് പ്രതികരിച്ചിരിക്കുന്നത്. ഇനി ഇത് പരീക്ഷിക്കാമെന്ന് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു. 

MORE IN SPOTLIGHT
SHOW MORE