
ചില വെളിപ്പെടുത്തലുകള്‍ ദാമ്പത്യജീവിതം തന്നെ മാറ്റി മറിച്ചേക്കാം. അത്തരത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്. ആറ് വർഷമായി ഭാര്യയായും കുട്ടികളുടെ അമ്മയായും കൂടെയുണ്ടായിരുന്ന സ്ത്രീ യഥാർത്ഥത്തിൽ സ്വന്തം സഹോദരിയാണെന്ന വെളിപ്പെടുത്തലുമായാണ് യുവാവ് രംഗത്തെത്തിയിരിക്കുന്നത്. യുവാവിന്‍റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യുവാവിന്‍റെ വെളിപ്പെടുത്തല്‍ റെഡ്ഡിറ്റിൽ വന്നതോടെയാണ് ഈ വിചിത്ര സംഭവം പുറംലോകം അറിയുന്നത്.
റെഡ്ഡിറ്റിൽ അയച്ച കുറിപ്പ് ഇങ്ങനെ; എനിക്ക് മകൻ പിറന്ന ഉടൻ തന്നെ ഭാര്യയ്ക്ക് സുഖമില്ലാതെ വന്നു. വൃക്ക ട്രാൻസ്പ്ലാന്റ് ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മറ്റൊരു ബന്ധുവുമായും മാച്ച് ആകാതിരുന്നതിനാൽ സ്വയം കിഡ്‌നി ട്രാൻസ്പ്ലാന്റേഷന് വേണ്ടിയുള്ള ടെസ്റ്റിന് ഞാൻ വിധേയനായി. മാച്ച് ആണെന്ന് ടെസ്റ്റിന്‍റെ റിസള്‍ട്ടും വന്നു. എച്ച്എൽഎ (ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്റിജൻ) ടിഷ്യൂ ടെസ്റ്റ് ഫലങ്ങളിൽ നിന്നുള്ള ചില വിവരങ്ങൾ കാരണം മറ്റൊരു ടെസ്റ്റ് കൂടി നടത്തേണ്ടത് അനിവാര്യമാണെന്ന് ഡോക്ടർ വ്യക്തമാക്കി. ഭാര്യയുടെ കാര്യമോര്‍ത്തപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ആ ടെസ്റ്റിനും ഞാൻ സമ്മതിച്ചു. ഞാനും ഭാര്യയും തമ്മിൽ അസ്വാഭാവികമായ മാച്ച് ഉണ്ടെന്ന് ആ ടെസ്റ്റിലും വ്യക്തമായി. എന്താണ് ഇതിന് പിന്നിലെന്ന് ഞെട്ടലോടെ ഡോക്ടറോട് ചോദിച്ചു മനസിലാക്കി.
സഹോദരന്മാർ തമ്മിൽ 0-100% മാച്ച് വരെ വരാം. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിൽ 50% മാച്ച് ഉണ്ടാകാം. എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ ഇത്രയധികം മാച്ച് വരുന്നത് അസ്വാഭാവികമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്റെ ഭാര്യ എന്റെ കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്. ഇനി ഞാൻ എന്ത് ചെയ്യണം?’ – യുവാവ് മറ്റ് റെഡിറ്റ് ഉപയോക്തരോടായി ചോദിച്ചു.
ജനിച്ചയുടൻ ദത്ത് നൽകപ്പെട്ട വ്യക്തിയാണ് യുവാവ്. തന്റെ യഥാർത്ഥ മാതാപിതാക്കൾ ആരെന്ന് യുവാവിന് അറിയില്ലായിരുന്നു. അങ്ങനെയാണ് സ്വന്തം സഹോദരിയാണെന്ന് അറിയാതെ യുവതിയെ യുവാവ് വിവാഹം കഴിക്കുന്നത്. പോസ്റ്റ് കണ്ട് നിരവധിയാളുകള്‍ കമന്‍റുകളുമായി എത്തുന്നുണ്ട്. ആറ് വർഷമായി വിവാഹം ജീവിതം നയിക്കുന്ന സ്ഥിതിക്ക് ഡിഎൻഎ ഫലം കാര്യമാക്കേണ്ടതില്ലെന്നും ഭാര്യയും കുട്ടികളുമൊത്ത് സന്തോഷത്തോടെ ജീവിക്കാനുമാണ് റെഡിറ്റ് ഉപയോക്താക്കളും പോസ്റ്റ് കണ്ട ജനങ്ങളും നൽകുന്ന ഉപദേശം.
Man discoverd that his sister lived with him as his wife for six years