യുവതിയുടെ ഹൃദയം പുറത്തെടുത്ത് കിഴങ്ങിട്ട് കറിവച്ചു; പിന്നാലെ ഇരട്ടക്കൊല; നടുക്കം

jail
SHARE

അമ്മാവനെയും നാലുവയസുകാരിയെും യുവതിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 44കാരന് ജീവപര്യന്തം. ഓക്​ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2021 ലാണ് ഇയാള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്. ബ്ലാന്‍കെന്‍ഷിപ്പ് എന്ന യുവതിയെ കൊലപ്പെടുത്തിയ ലോറന്‍സ്, യുവതിയുടെ ഹൃദയം മുറിച്ചെടുക്കുകയും അതുമായി അമ്മാവന്റെ വീട്ടിലെത്തുകയും ചെയ്തുവെന്ന് അഭിഭാഷകര്‍ പറയുന്നു. അവിടെയെത്തി കിഴങ്ങുമായി ചേര്‍ത്ത് ഹൃദയം ഇയാള്‍ കറി വച്ചുവെന്നും  പാകം ചെയ്ത പദാര്‍ഥം അമ്മാവന്‍ ലിയോണും ഭാര്യ ഡെല്‍സിക്കും നല്‍കിയെന്നും ഇതിന് ശേഷം ലിയോണെയും അദ്ദേഹത്തിന്റെ നാല് വയസുകാരി കൊച്ചുമകളെയും വകവരുത്തിയെന്നുമാണ് കുറ്റം. 

മയക്കുമരുന്ന് കേസില്‍ പിടിയിലായ ലോറന്‍സിനെ 2017 ല്‍ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാല്‍ 2019 ല്‍ ഇയാള്‍ക്ക് ശിക്ഷയിളവ് നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനാവുകയായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ലോറന്‍സ് കൊലപാതകം നടത്തിയത്. 

ഒരുകാലത്തും ക്ഷമിക്കാന്‍ പറ്റുന്ന കുറ്റമല്ല ലോറന്‍സിന്റേതെന്നും പുറംലോകം കാണാന്‍ ലോറന്‍സ് അര്‍ഹനല്ലെന്നും വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി. ഭര്‍ത്താവും കൊച്ചുമകളും കണ്‍മുന്നില്‍ ഇല്ലാതായതിന്റെ വേദന ഡെല്‍സിക്ക് മായില്ലെന്നും ഡെല്‍സ് അന്ന് കൊല്ലപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ക്രൂരകൊലപാതകത്തിന്റെ വിവരങ്ങള്‍ കണ്ട് ആഴ്ചകളോളം തന്റെ ഉറക്കം വരെ നഷ്ടപ്പെട്ടുവെന്നും വിധി പറഞ്ഞ ജഡ്ജി വെളിപ്പെടുത്തി. 

man who cut heart out of dead woman before killing 2 others

MORE IN SPOTLIGHT
SHOW MORE