‘എന്താ കരുതല്‍, മഴ ഞങ്ങള്‍ പെയ്യിച്ചില്ലെ’; കൊച്ചിയിലെ ആസിഡ് മഴ: ട്രോള്‍

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ പ്രശ്നങ്ങളും ചര്‍ച്ചയായി നില്‍ക്കുന്നതിനിടെയാണ് ഇന്നലെ കൊച്ചിയില്‍ മഴ പെയ്തത്. ബ്രഹ്മപുരം തീപിടിത്തത്തിനുശേഷമുള്ള ആദ്യ മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര എഴുത്തുകാരനായ രാജഗോപാല്‍ കമ്മത്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ആസിഡ് സാന്നിധ്യം തെളിയിച്ചത് ലിറ്റ്മസ് ടെസ്റ്റിലൂടെയാണെന്നു വ്യക്തമാക്കി ചിത്രവും പോസ്റ്റ് ചെയ്തു. ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം പെയ്ത ആദ്യ മഴയായിരുന്നു ഇത്. ഏതായാലും പെയ്ത മഴയെ ആഘോഷമാക്കി സോഷ്യല്‍ മീഡയയും. ആസിഡ് മഴ കൊച്ചി കായലിലും കടലിലും ആയി ശേഖരിക്കപെട്ടു,അനേകം പരീക്ഷണങ്ങൾ ഇനിയും നടത്താൻ ബ്രഹ്മപുരം പ്ലാന്റ്റുകൾ പോലുള്ള പ്ലാന്റ്റുകൾക്ക് തീയിടാൻ പദ്ധതി തയ്യാറാക്കി No വൺ കേരള സർക്കാര്‍ ഉണ്ടെന്നും. ഞങ്ങളുടെ കപ്പിത്താന്‍ കരുതലിന്‍റെ മഴയായി ഉള്ളപ്പോള്‍ കേരളം സുരക്ഷിതമാണെന്നും തുടങ്ങി നിരവധി ട്രോളുകളാണ് ഉള്ളത്. അതേ സമയം ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു