മകൻ മരിച്ചു; 28കാരി മരുമകളെ വിവാഹം ചെയ്ത് 70കാരൻ അമ്മായിയച്ഛൻ

മരിച്ചുപോയ മകന്റെ ഭാര്യയെ വിവാഹം കഴിച്ച് 70കാരൻ. 28 വയസ്സുള്ള പൂജയെയാണ് 70 വയസ്സുള്ള കൈലാസ് യാദവ് ജീവിതസഖിയാക്കിയത്. രഹസ്യമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. ഉത്തർപ്രദേശിലെ ബഡ്ഗല്‍ഗഞ്ചിൽ നിന്നാണ് ഈ വാർത്ത. കൈലാസിന്റെ ഭാര്യ 12 വർഷം മുൻപ് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ മകന്റെ ഭാര്യയാണ് പൂജ. മകനും മരിച്ചതോടെ ഇയാൾ പൂജയെ പുനര്‍ വിവാഹം ചെയ്ത് നൽകിയിരുന്നു.

എന്നാൽ ഈ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നതോടെ പൂജ ആദ്യ ഭർത്താവിന്റെ വീട്ടിലേക്ക് തന്നെ മടങ്ങി. ഇതോടെയാണ് പൂജയെ വിവാഹം ചെയ്യാൻ കൈലാസ് തീരുമാനിച്ചത്. യുവതിയുടെ പൂർണസമ്മതത്തോടെയായിരുന്നു വിവാഹം എന്ന് കൈലാസ് പറയുന്നു. വിവാഹം വിവരം ബന്ധുക്കളെ പോലും അറിയിച്ചിരുന്നില്ല. ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. ആർക്കും പരാതി ഇല്ലാത്തതുെകാണ്ട് പൊലീസ് വിഷയത്തിൽ ഇടപെട്ടിട്ടില്ല.