ജിമ്മില്‍ വാം അപ് ചെയ്യുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു

 ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന് ഇടയില്‍ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. ഏപ്രില്‍ 30നായിരുന്നു സംഭവം. വ്യായാമം ചെയ്യുന്നതിന് ഇടയില്‍ യുവാവ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

കഴിഞ്ഞ 10 വര്‍ഷമായി ഈ യുവാവ് ജിമ്മില്‍ വര്‍ക്ക്ഔട്ട് നടത്തിയിരുന്നു. സംഭവം നടക്കുന്ന സമയം ജിമ്മിലെ ബെഞ്ചിലിരിക്കുകയായിരുന്നു യുവാവ്. കടുത്ത തലവേദന എന്ന് പറഞ്ഞ് യുവാവ് രണ്ട് കയ്യും തലയില്‍ പിടിച്ചു. പിന്നാലെ നിലത്തേക്ക് വീണു. ഉടനെ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

അടുത്തിടെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ ഡാന്‍സ് ചെയ്യുന്നതിന് ഇടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി മരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്നു സംഭവം. കോവിഡിന് ശേഷം രാജ്യത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

Man Dies Of Heart Attack While Warming Up At Gym