കീഴ്മേല്‍ മറിഞ്ഞ് വസ്ത്രങ്ങള്‍; ക്രിസ്റ്റലുകളുമായി ദോജോ; മനംകവര്‍ന്ന് പാരിസ് ഫാഷന്‍വീക്ക്

പാരിസ് ഫാഷൻ വീക്കില്‍ നിന്നുമുള്ള വ്യത്യസ്തമായ ചില വസ്ത്രങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. അമേരിക്കൻ റാപ്പറും ഗായികയുമായ ഗ്രാമി ജേതാവ് ദോജ ക്യാറ്റിന്റെയും അമേരിക്കൻ മോഡലും സംരഭകയും സോഷ്യൽ മീഡിയ താരവുമായ കൈലി ക്രിസ്സ്റ്റൻ ജെന്നറുടെയും വസ്ത്രങ്ങളും മേക്ക് അപും ഇത്തവണത്തെ പാരിസ് ഫാഷൻ വീക്കിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 

മുപ്പതിനായിരം ചുവന്ന സ്വരോസ്കി ക്രിസ്റ്റലുകൾ കോസ്റ്റ്യൂമിൽ പിടിപ്പിച്ചായിരുന്നു ദോജയുടെ ലുക്ക്. മുഖവും മുടിയുമുൾപ്പെടെ ശരീരം മുഴുവൻ ചുവന്നു തിളങ്ങിയിരുന്നു.ദേഹം മുഴുവന്‍ ചുവന്ന പെയിന്റ് അടിച്ചതിനു ശേഷം ഓരോ ക്രിസ്റ്റലുകളായി പതിച്ചാണു വ്യത്യസ്തമായ ലുക്കില്‍ ദോജായെ ഒരുക്കിയതെന്ന് അവരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു. കറുത്ത നിറമുള്ള വെൽവറ്റ് ഗൗണിൽ സിംഹത്തിന്റെ തലയുടെ രൂപം പിടിപ്പിച്ചായിരുന്നു കൈലി ക്രിസ്സ്റ്റൻ ജെന്നർ റാംപിലെത്തിയത്.ക്രൂരത പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവും ജെന്നറുടെ വേഷത്തിന് നേരെ ഉയര്‍ന്നു.

നെതർലൻഡിൽ നിന്നുള്ള ഡിസൈനര്‍മാരായ വിക്ടറും റോൾഫും ഡിസൈൻ ചെയ്ത 18 വസ്ത്രങ്ങളാണ് പാരിസ് ഫാഷൻ വീക്കിനെ  അമ്പരപ്പിച്ച മറ്റു പ്രധാനപ്പെട്ട മോഡലുകൾ.തലകുത്തനെയുള്ള കീഴ്മേൽ മറിഞ്ഞ തരത്തിലുള്ള വസ്ത്രങ്ങളാണ് ഇവർ അവതരിപ്പിച്ചത്. തലകീഴായതും ഒരു വശത്തേക്ക് തിരിഞ്ഞു നിൽക്കുന്നതുമായ രീതിയാലായിരുന്നു വസ്ത്രങ്ങൾ. പാരിസ് ഫാഷൻ വീക്കില്‍ പ്രദർശിപ്പിച്ച വസ്ത്രങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ കാണാം.

Upside-Down And Topsy-Turvy Dresses At Paris Fashion Week Amuse The Internet