ലോകത്തെ ഏറ്റവും വലിയ ആണവശക്തിയാവും, ലക്ഷ്യത്തിലേക്ക് നീങ്ങുന്നു; കിം ജോങ് ഉന്‍

ലോകത്തിലെ ഏറ്റവും വലിയ ആണവശക്തി സ്വന്തമാക്കുകയെന്നതാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന്  ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പുതിയ ഹ്വാസോങ്17 പരീക്ഷണം നടത്തിയതിനു ശേഷമാണ് കിമ്മിന്റെ പ്രഖ്യാപനം.

യുഎസ് ആണവ ഭീഷണികളെ നേരിടുമെന്നും  കിം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ആണവശക്തിയായി ഉത്തരകൊറിയ വളരുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസും പരമാധികാരവും സംരക്ഷിക്കും. ലോകത്തിലെ ഏറ്റവും വലിയ തന്ത്രപരമായ ശക്തിയെ സ്വന്തമാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും കിം പറഞ്ഞു.