മിസ് ഇന്ത്യ യുഎസ്എ; ബ്യൂട്ടിഫുൾ ഫെയ്സായി മലയാളി പെണ്‍കുട്ടി

ന്യൂജഴ്സിയിലെ റോയൽ ആൽബർട്സ് പാലസിൽവച്ചു നടന്ന നാൽപതാമത് മിസ് ഇന്ത്യ യു.എസ്.എ പേജന്റിൽ മലയാളിയായ തനിഷ മഞ്ജിമ ബ്യൂട്ടിഫുൾ ഫെയ്സായി തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത് സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത 74 മത്സരാർത്ഥികളിൽ നിന്നാണ് തനിഷ തിരഞ്ഞെടുക്കപ്പെട്ടത്. മിസ് ഇന്ത്യ ടെക്സസ് മിസ് ടാലെന്റ് മിസ് ഇന്ത്യ ടെക്സസ് ഫസ്റ്റ് റണ്ണറപ്പ് എന്നീ പുരസ്ക്കാരങ്ങളും തനിഷക്ക് ലഭിച്ചു. ഏറ്റുമാനൂർ ശർമ്മാസ് കോളേജ് ഉടമ, പരേതനായ ശർമ്മയുടെ മകൾ , അമേരിക്കയിലെ ടെക്സസിൽ സ്ഥിര താമസമാക്കിയ മഞ്ജിമയുടെയും കൗശികിന്റെയും മകളാണ് തനിഷ കുണ്ടു. ആയോധനകലയായ കരാട്ടേയെ അടിസ്ഥാനമാക്കി സ്വയം ചിട്ടപ്പെടുത്തിയ നൃത്തമാണ് മിസ് ടാലെന്റ് വിഭാഗത്തിൽ തനിഷക്ക് പുരസ്ക്കാരം നേടിക്കൊടുത്തത്.

മുൻ മിസ് വേൾഡ് ഡയാനാ ഹൈഡൻ തനിഷയെ കിരീടം ചാർത്തി.