കൊച്ചുമകൻ പൃഥ്വി അംബാനിക്കൊപ്പം; സ്വാതന്ത്ര്യദിനം ആഘോഷിച്ച് മുകേഷ് അംബാനിയും ഭാര്യയും

റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും കൊച്ചുമകൻ പൃഥ്വി അംബാനിക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ സമുഹ മാധ്യമങ്ങളിൽ ഹിറ്റ്. മുകേഷ് അംബാനിയും നിതാ അംബാനിയും തങ്ങളുടെ വസതിയിൽ ത്രിവർണ പതാക കയ്യിലേന്തി ആഘോഷിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും ട്വിറ്ററിലും ഫെയ്സ്ബുക്കിലും കാണാം.

മുകേഷ് അബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകൻ ആകാശ് അംബാനിയുടെയും ഭാര്യ ശ്ലോകയുടെ മകനാണ് പൃഥ്വി അംബാനി. മുകേഷ് അംബാനിയുടെ ആദ്യത്തെ പേരക്കുട്ടിയാണ് പൃഥ്വി. 2019 മാർച്ച് 9ന് ആയിരുന്നു ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോകയും വിവാഹിതരായത്. ഇന്ത്യയിലെ ആഡംബര വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്.