ഓണ്‍ലൈനില്‍ സ്മാര്‍ട് ഫോണ്‍ വാങ്ങി; കിട്ടിയത് അലക്ക് സോപ്പ്; അമ്പരപ്പ്

ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്ന് സ്‌മാർട്ട്ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. പകരം ലഭിച്ചത് ഡിറ്റർജന്റ് സോപ്പ്. ഇ-കൊമേഴ്‌സ് പോർട്ടൽ വഴി 6,100 രൂപ വിലയുള്ള വിവോ വൈ 83 മോഡലിന്റെ സ്‌മാർട്ട്‌ഫോൺ ഓർഡർ ചെയ്ത് കാത്തിരുന്നപ്പോഴാണ് തീർത്തും വിചിത്രമായ വസ്തു എത്തിച്ചേർന്നത്.

ബുക്കിംഗ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് ഇദ്ദേഹത്തിന് കൊറിയർ വഴി പാക്കേജ് ലഭിച്ചത്. പാഴ്‌സൽ തുറന്ന് നോക്കിയപ്പോൾ സ്‌മാർട്ട്‌ഫോണിന് പകരം 10 രൂപ വിലയുള്ള ഡിറ്റർജന്റ് സോപ്പ് കണ്ട് ഓർഡർ നൽകിയ വ്യക്തി ഞെട്ടി. ഇയാൾ സോപ്പിന്റെ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലായി. ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് അദ്ദേഹം മറ്റുള്ളവരോട് അഭ്യർത്ഥിച്ചുവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.