50 അടി ഡാമിലേക്ക് വലിഞ്ഞുകയറി; പിടിവിട്ട് ‘ബാഹുബലി’ യുവാവ് താഴേക്ക്; നടുക്കി വിഡിയോ

അണക്കെട്ടിന് മുകളിലേക്ക് ഭിത്തിക്ക് മുകളിലൂടെ വലിഞ്ഞ് കയറാൻ ശ്രമിച്ച 20കാരൻ പിടിവിട്ട് താഴേക്ക് വീണ് പരുക്കേറ്റു. കർണാടകയിലെ ചിക്കാബെല്ലാപൂരിലെ ശ്രീനിവാസ സാഗര അണക്കെട്ടിലാണ് യുവാവ് ‘ബാഹുബലി’യെ അനുകരിച്ചത്. എന്നാൽ പകുതി എത്തിയപ്പോഴേക്കും പിടിവിട്ട് താഴേക്ക് നിരങ്ങി വീഴുകയായിരുന്നു. 

50 അടി ഉയരമുള്ള അണക്കെട്ടിന്റെ ഭിത്തിയിലേക്കാണ് യുവാവ് വലിഞ്ഞ് കയറിയത്. 25 അടി എത്തിയപ്പോഴേക്കും യുവാവ് താഴേക്ക് അതുപോലെ തന്നെ നിരങ്ങി വീണു. വന്ന് വീണത് വെള്ളത്തിലായത് െകാണ്ട് അപകടത്തിന്റെ തീവ്രത കുറഞ്ഞു. പരുക്കേറ്റ യുവാവ് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരേ  കേസെടുത്തിട്ടുണ്ട്.