കടലിനോട് ചേർന്ന് കോടികളുടെ ആഡംബര വീട്; ഒടുവിൽ കടലിലേക്ക്..; വിഡിയോ

കടലിന് അഭിമുഖമായി നിർമിച്ച കോടികൾ മൂല്യമുള്ള വീട് കടലിലേക്ക് തന്നെ തകർന്നുവീഴുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ബീച്ചിന് സമീപമുള്ള വീടാണ് തകർന്നത്.  കടലാക്രമണ സമയത്ത് വീടിനകത്ത് ആരും ഇല്ലായിരുന്നത് അളപായം ഒഴിവാക്കി.

നാല് കിടപ്പുമുറികളും മൂന്ന് ബാത്ത് റൂമുകളും ഉൾപ്പെടുന്നതായിരുന്നു വീടിന്റെ ആകത്തള സൗകര്യങ്ങൾ. പൂർണ്ണമായും ഫർണിഷഡ് കണ്ടീഷനിലുള്ളതായിരുന്നു വീട്. 2020ൽ 2,75000 ഡോളറിന് വിറ്റ വീടാണിത്.  വാടകയ്ക്ക് നൽകിവരുകയായിരുന്നു ഈ വീട്. തകരുമ്പോൾ 381000 ഡോളറിന്റെ (ഏകദേശം 3 കോടി രൂപ) മൂല്യം ഉണ്ടായിരുന്നു. വിഡിയോ കാണാം.