'ഉറപ്പാണ് 100, ഉറപ്പാണ് സെഞ്ച്വറി..!!'; ഒപ്പം തക്കാളിയുടെ ചിത്രം; ട്രോളി സിദ്ദിഖ്

വിലകയറ്റത്തിനെതിരെ പരിഹാസ പോസ്റ്റുമായി ടി സിദ്ദിഖ് എം.എൽ.എ. ഉറപ്പാണ് 100, ഉറപ്പാണ് സെഞ്ച്വറി..!! എന്ന തലക്കെട്ടിൽ തൃക്കാക്കര ഇലക്ഷണിലെ എൽഡിഎഫ്  അവകാശവാദത്തെയും ചേർത്താണ് പരിഹസിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാമർശം.

കേരളത്തിൽ പലയിടത്തും തക്കാളി വില സെഞ്ചുറിയിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലാണ് ഈ ഭീമമായ വിലക്കയറ്റം. മറ്റു പച്ചക്കറികൾക്കും ഇത്തരത്തിൽ വില വർധ‌നവ് ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.