വിതുമ്പലടക്കാനാകാതെ മല്ലിക സുകുമാരൻ; അവസാനമായി കണ്ട് പൃഥ്വി; വിഡിയോ

മഹാനടി കെപിഎസി ലളിതയ്ക്ക് കണ്ണീരോടെയാണ് സിനിമാ ലോകം വിട നൽകിയത്. സഹപ്രവർത്തകരിൽ പലരും കണ്ണീരടക്കാൻ പാടുപെട്ടു. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ മല്ലിക സുകുമാരനും വിതുമ്പലടക്കാനായില്ല. തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ എത്തിയാണ് മല്ലികയും മകൻ പൃഥ്വിരാജും ആദരാഞ്ജലികൾ അർപ്പിച്ചത്. പ്രിയസഹപ്രവര്‍ത്തകയെ അവസാനമായി കാണാനെത്തിയ മല്ലിക പൊട്ടിക്കരഞ്ഞത് നൊമ്പരക്കാഴ്ചയായി.