ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികൾ; 11 മാസത്തിന് ശേഷം നാലാമത്തെ കുട്ടി; അമ്മ പറയുന്നു

ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികളുണ്ടായതിന് പിന്നാലെ വീണ്ടും അമ്മയായി 29–കാരി. 11 മാസങ്ങൾക്ക് ശേഷമാണ് ബഥനി കൗർ നാലാമത്തെ കുട്ടിക്ക് ജന്മം നൽകുന്നത്. അർജൻ എന്ന് ആൺ കുട്ടിയും, കിരെൻ, കിരിറ്റ് എന്നീ രണ്ട് പെൺകുട്ടികളുമാണ് ബഥനിക്ക് ആദ്യം ജനിച്ചത്. ഇവർ പിറന്ന് മാസങ്ങൾക്ക് ശേഷം താൻ വീണ്ടും ഗർഭിണിയാണെന്ന് ബഥനി തിരിച്ചറിഞ്ഞു. 

വീണ്ടും ഒരു കുട്ടി കൂടി വരുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ താനും ഭര്‍ത്താവും ഏറെ സന്തോഷിച്ചെന്ന് ബഥനി ദി സണ്ണിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 2020 ഏപ്രിൽ 4–നാണ് ഒറ്റപ്രസവത്തില്‍ മൂന്ന് കുട്ടികൾ ജനിച്ചത്. 2021 മാർച്ച് 13–ന് നാലാമൻ കാരൻ പിറന്നു. നാല് കുട്ടികളും മാസം തികയാതെയാണ് ജനിച്ചത്. പക്ഷേ ഇപ്പോൾ അവരെല്ലാം പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഇവർ പറയുന്നു. 

ഇപ്പോൾ കിരെനും അര്‍ജാനും കിരിറ്റിനും രണ്ട് വയസ്സാകാൻ ആകുന്നു. കാരന് 11 മാസവും. കുട്ടികളെല്ലാം പരസ്പരം ഏറെ സ്നേഹത്തോടെയാണ് കഴിയുന്നതെന്നും ടീച്ചർ കൂടിയായ ബഥനി പറയുന്നു.