കുട്ടികളുണ്ടാകില്ലെന്നു കരുതി; ഏഴു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി; അത്യപൂർവ കഥ

ചിത്രം; ട്വിറ്റര്‍

കുട്ടികളുണ്ടാകില്ലെന്ന് കരുതി ജീവിച്ച ദമ്പതികള്‍ക്കു ആദ്യപ്രസവത്തില്‍  പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ ശരിക്കും അവരൊന്നു ഞെട്ടി. എന്നാല്‍ രണ്ടാം തവണ പ്രതീക്ഷകള്‍പ്പുറമായിരുന്നു കാര്യങ്ങള്‍. ഒറ്റ പ്രസവത്തില്‍ ഏഴു കുട്ടികളുണ്ടായത് ഈ അത്യപൂര്‍വ്വ ദമ്പതികളെ തീര്‍ത്തും വ്യത്യസ്തമാക്കി. അതേ..അമേരിക്കയിലെ ആദ്യ സെപ്ടുപ്ലറ്റ്സായ (septuplets) ബോബിയുടെയും കെന്നിയുടെയും പോരാട്ടവീര്യം ചെറുതല്ല.

പിറ്റ്വറ്ററി ഗ്ലാന്‍റിന്‍റെ തകരാറു കാരണം ബോബിക്ക് ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങള്‍ അനുഭവിപ്പെട്ടിരുന്നു. ഈ പ്രശ്നങ്ങളെല്ലാം അതിജീവിച്ച് 1996ല്‍ അവളൊരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഫേര്‍ട്ടിലിറ്റി ചികിത്സക്കുശേഷം പ്രതീക്ഷിക്കാന്‍ പോലും ദമ്പതികള്‍ തുനിഞ്ഞില്ല. തുടര്‍ന്ന്, സ്കാനിങ് റിസല്‍ട്ട് വന്നപ്പോള്‍ അവര്‍ ആശ്ചര്യം പൂണ്ടു. കുട്ടികള്‍ ഉണ്ടാവില്ലെന്ന് പറഞ്ഞ ഡോക്ടർക്കു തിരുത്തേണ്ടിവന്നു. ആ പ്രസവത്തില്‍ ബോബിക്ക് ഏഴു കുഞ്ഞുങ്ങള്‍. അവര്‍ ശരിക്കും ഞെട്ടി!. അപ്പോഴാണ് ആദ്യമായി അവര്‍ സെപ്ടുപ്ലറ്റ്സ് (septuplets) എന്ന അപൂര്‍വ്വ വാക്ക് പോലും കേള്‍ക്കുന്നത്. ഒരു പക്ഷേ, നമ്മളും. അങ്ങനെ അവര്‍ ആദ്യ സെപ്ടുപ്ലറ്റ്സ് ദമ്പതികളായിമാറി. അങ്ങനെ ഈ വിവരം ലോകമാകെ വാർത്തയായി. ആവേശംകൊള്ളുന്ന നിമിഷത്തില്‍ മെഡിക്കല്‍ വിഭാഗത്തില്‍ നിന്നും പല വിശദീകരണങ്ങളും അവര്‍ക്കു മുന്നിലേക്ക് വന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം കടന്നു വന്ന അതിഥികളെ അവര്‍ മറ്റൊന്നും നോക്കാതെ സന്തോഷത്തോടെ സ്വീകരിച്ചു. 

ഇരുവരും ഇത്രയും കുട്ടികളെ എങ്ങനെ പരിപാലിക്കുമെന്ന ആശങ്ക ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉണ്ടായിരുന്നു. അങ്ങനെ അവരും ദമ്പതികളെ സഹായിക്കാന്‍ മുന്നോട്ട് വന്നു. യാത്രസൗകര്യവും, കുട്ടികളുടെ മറ്റ് ചിലവുകളും അയല്‍വാസികള്‍ ഏറ്റെടുത്ത് സഹായിച്ചു. ഇതിനെല്ലാം ഉപരി ഇരുവരെയും തേടിയെത്തിയത് 5000 സ്ക്വര്‍ ഫീറ്റ് വീടും. 

അങ്ങനെ 1997, നവംബര്‍ 19ന് ബോബി ആശുപത്രിയിലേക്ക് പായുകയായിരുന്നു.  സിസേറിയന്‍ പ്രസവത്തിലൂടെ അവള്‍ ഏഴു കുഞ്ഞുങ്ങളുടെ അമ്മയായി. വെറും ആറ് മിനിറ്റിനുള്ളിലാണ് അവള്‍ ഏഴു കുഞ്ഞു ജീവനുകള്‍ക്ക് ജന്മം നല്‍കിയത്. മൂന്ന് അംഗങ്ങളുണ്ടായിരുന്നു കുംടുംബത്തില്‍ പുതിയ അതിഥികള്‍ വന്നു. മൂന്ന് ആണ്‍കുട്ടികളും, നാലു പെണ്‍കുട്ടിയുമുണ്ടായി. തങ്ങളുടെ ഈ അപൂര്‍വ നിമിഷത്തിന് ആശുപത്രിയിലെ എല്ലാ ജീവനക്കാരോടും കടപ്പെട്ടിരിക്കുന്നതായി നന്ദിയോടെ ദമ്പതികൾ പറഞ്ഞു. തുടര്‍ന്ന് ഹോസ്പിറ്റല്‍ വിട്ടു. സംഭവം വാര്‍ത്തകളില്‍ നിറഞ്ഞു. അങ്ങനെ ലോകം മുഴുവന്‍ സെപ്ടുപ്ലറ്റ്സ് എന്ന അസാധാരണ സംഭവത്തെ കൂടുതൽ പരിചയപ്പെട്ടു. 

കുട്ടികള്‍ മുതിർന്നപ്പോൾ ഈ അത്യപൂര്‍വ നിമിഷത്തിനു സാക്ഷ്യവഹിച്ചതില്‍ അവരും സന്തോഷിച്ചു. ഏഴു പേരും വലുതായി ജോലികള്‍ നേടി . അങ്ങനെ അവരെ ചരിത്രം അടയാളപ്പെടുത്തി.