ആനവണ്ടിയില്‍ ഗവിയിലേക്ക്; സുന്ദരകാഴ്ചകള്‍ കാണാം; പ്രത്യേക സര്‍വീസ് സൂപ്പര്‍ ഹിറ്റ്

കെ.എസ്.ആര്‍‌.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ നിന്നു ഗവിയിലേക്കുള്ള പ്രത്യേക സര്‍വീസ് സൂപ്പര്‍ ഹിറ്റ്. അടുത്ത ആഴ്ച്ചത്തേക്ക് ഇന്നലെ വരെ ആറു ട്രിപ്പാണ് ബുക്ക് ചെയ്തിരിക്കുന്നത്. പ്രത്യേക സര്‍വീസിലൂടെ ഒന്നരലക്ഷത്തോളം രൂപയാണ് കോര്‍പ്പറേഷന് വരുമാനം.

കെ.എസ്.ആര്‍.ടി.സി ബസില്‍ ഗവിയിലേക്ക് പോകാം. അതും നിങ്ങള്‍ക്ക് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ളവരോടൊപ്പം. പത്തനംതിട്ട ഡിപ്പോയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നേയുള്ളു. കൂടുതല്‍ കാഴ്ച്ചകളുള്ള സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തി തരും. സമയമെടുത്ത് കാഴ്ച്ചകള്‍ കാണാം. 

ഗവി –പരുന്തുംപാറ വഴി പാഞ്ചാലിമേട്ടിലേക്കും, വാഗമണ്ണിലേക്കും രണ്ടു റൂട്ടാണുള്ളത്. നാല്‍പതു സീറ്റുള്ള ഒരു ബസിന് ഇരുപതിനായിരത്തോളും രൂപയാണ് ചെലവ്.  നേരത്തെ അറിയിച്ചാൽ കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന ഭക്ഷണവും സഞ്ചാരികള്‍ക്കായി ക്രമീകരിക്കും.