ഇനി പാൽ തിളച്ചു പോകില്ല; സിംപിൾ ട്രിക്ക്; വൈറലായി വിഡിയോ

ഒന്നു ശ്രദ്ധ മാറുമ്പോഴേക്കും പാൽ തിളച്ചു പോയിട്ടുണ്ടാകും. അതോടെ ‌പാൽ പകുതിയും നഷ്ടമായിട്ടുണ്ടാകും. സ്റ്റൗ അലമ്പായത് വേറെയും. അടുക്കളയിൽ ഇടപഴുകുന്നവർ മിക്കപ്പോഴും നേരിടുന്ന അവസ്ഥയാണ് ഇത്. എന്നാൽ വളരെ സിംപിളായി ഈ പ്രശ്നം മറികടക്കാം. പാൽ തിളപ്പിക്കുന്ന പാത്രത്തിന്റെ മുകളിൽ വിലങ്ങനെ ഒരു മര തവി വയ്ക്കുക (സ്റ്റീൽ തവി വച്ചാൽ കൈ പൊള്ളാതെ സുക്ഷിക്കണം). തിളച്ചു പൊങ്ങി വന്നാലും ഒരു തുള്ളി പോലും നഷ്ടമാകില്ല. പാൽ തിളപ്പിക്കാൻ നോക്കി നിന്നു സമയം പോയെന്നു പരാതി വേണ്ട. തവി, പാൽ പാത്രത്തിനു മുകളിൽ വയ്ക്കുമ്പോൾ ഫാറ്റ് ലെയർ പൊട്ടി നീരാവി പുറത്തേക്ക് പോകാൻ സാധിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ട്വിറ്ററിൽ വന്ന വിഡിയോ നിരവധിയാളുകളാണ് കണ്ടത്.