‘ഗായത്രി കേരളത്തിന്റെ കങ്കണ’; ട്രോള്‍ നിരോധിക്കാൻ ഇറങ്ങി; ട്രോളോട് ട്രോൾ

‘ഗായത്രി ഇനി മുതൽ കേരളത്തിന്റെ കങ്കണ റണൗട്ടാണ്.. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വരെ അവര് ട്രോളുന്നു. അപ്പോഴാണ്..’ ട്രോൾ നിരോധിക്കണം എന്നാവശ്യപ്പെട്ട ഗായത്രി സുരേഷാണ് ഇപ്പോൾ ട്രോളൻമാരുടെ പ്രധാന ആശയം. ട്രോളുകളും കമന്റുകളും കേരളത്തെ നശിപ്പിക്കുന്നവെന്നും ഇത് നിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തനിക്ക് നേരെ വ്യാജപ്രചാരണങ്ങൾ അടക്കം നടക്കുന്നതിനെ ചൂണ്ടിക്കാട്ടാനാണ് താരം ശ്രമിച്ചത്. പക്ഷേ പറഞ്ഞുവന്നപ്പോൾ ട്രോളുകളും കമന്റുകളും എല്ലാ നിരോധിക്കണം എന്നായിപ്പോയി എന്നു പറയുന്നവരെയും സൈബർ ഇടത്ത് കാണാം.

‘എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെ ഞാൻ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. ലഹരിമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. അല്ല എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്. ട്രോൾ വരും .പിന്നെ കമന്റ് വരും. ആ കമന്റ് അത് കാരണം ആളുകൾ മെന്റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം. സാറ് വിചാരിച്ചാൽ നടക്കും. 

എല്ലായിടത്തെയും കമന്റ് സെഷൻ ഓഫ് ചെയ്ത് വയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാർ. അത്രമാത്രം എന്നെ അടിച്ചമർത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നമില്ല. ഞാൻ പറയാൻ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാൻ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവർക്ക്. ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ..’ ഗായത്രി പറയുന്നു.