പൊടുന്നനെ നടുറോഡിൽ ചിതറി കറൻസികൾ; അമ്പരന്ന് യാത്രക്കാർ: വിഡിയോ

പൊടുന്നനെ നടുറോഡിൽ ചിതറി കിടക്കുന്ന കറൻസി നോട്ടുകൾ കണ്ട് അമ്പരന്നത് കാലിഫോർണിയയിലെ യാത്രക്കാർ മാത്രമല്ല. ലോകം മുഴുവനും ആണ്. കാരണം ഫ്രീവേയിലൂടെ അതീവസുരക്ഷയിൽ സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് നോട്ടുകൾ നിറച്ച ബാഗ് നിലത്തുവീണത്. പലരും വാഹനം നിർത്തി നോട്ടുകൾ വാരിയെടുത്തു. ചിലർ വീണ്ടും നോട്ടുകൾ വാരിയെടുത്ത് വലിച്ചെറിഞ്ഞു. സാന്റിയോഗോയിൽ നിന്ന് കറൻസിയുമായി സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായതെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. 

ഫ്രീവേയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ട്രക്കിൽ നിന്ന് അപ്രതീക്ഷിതമായി കറൻസികൾ നിറച്ച ബാഗുകൾ താഴേക്കു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചിലർ നോട്ടുകൾ വാരിയെടുക്കുന്നതും, പിന്നീട് അത് വലിച്ചെറിയുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം, പണം തിരികെ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേര്‍ കറന്‍സി നോട്ടുകള്‍ തിരികെ നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ട്രക്കിൽ നിന്ന് കറൻസികൾ വീണതും, യാത്രക്കാർ അത് വാരിയെടുക്കാൻ പുറത്തിറങ്ങിയതും ഏകദേശം 2 മണിക്കൂറോളം കാള്‍സ്ബാഡിൽ ഗതാഗത തടസ്സമുണ്ടാക്കി. വിഡിയോ കാണാം:-