വിമാനത്തില്‍ മദ്യക്കുപ്പി കയറ്റിയില്ല; ക്യൂവില്‍ ഉള്ളവര്‍ക്ക് വിതരണം ചെയ്ത് സ്ത്രീകള്‍

വിമാനത്തില്‍ മദ്യക്കുപ്പി കയറ്റാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ക്യൂവില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം മദ്യം വിതരണം ചെയ്ത്  സ്ത്രീകള്‍. ഫ്ളോറിഡയിലെ മയാമിയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മദ്യ കുപ്പികള്‍ വിലക്കിയത്. ബാഗേജിനുള്ളില്‍ 100 മില്ലി ദ്രാവകം മാത്രമായിരുന്നു അനുവദനീയം. കുപ്പികള്‍ ഉപേക്ഷിക്കാന്‍ മനസ്സ് വരാത്തതിനാല്‍ എയര്‍പോര്‍ട്ടിലെ ക്യൂവില്‍ നിന്നവര്‍ക്കെല്ലാം ഓരോ കവിള്‍ കുടിക്കാന്‍ കൊടുക്കുകയായിരുന്നു. ഒപ്പം ഇതിന്‍റെ ദ‍ൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

മലിബു പൈനാപ്പിള്‍ ആന്‍റ് സിറോക് വോഡ്ക സൗജന്യമായി കിട്ടിയതിന്‍റെ സന്തോഷത്തില്‍ സഹയാത്രികരും ഒപ്പം ചേര്‍ന്നു. ‘അവർ ഞങ്ങളെ കുപ്പിയുമായി ചെക്ക്-ഇൻ ചെയ്യാന്‍ അനുവദിച്ചില്ല. അതിനാൽ ഞങ്ങൾ വരിയിലുള്ള എല്ലാവർക്കും ഷോട്ടുകൾ നൽകി..’ എന്ന് ചേര്‍ത്താണ് വിഡിയോ പങ്കുവച്ചത്. മദ്യം എല്ലാവര്‍ക്കും പങ്കു വയ്ക്കാന്‍ കാണിച്ച മനസ്സിനെ പലരും അഭിനന്ദിച്ചെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുന്നില്ലേ എന്നിങ്ങനെയും ചില പ്രതികരണങ്ങള്‍ വന്നു.

വിഡിയോ കാണാം: