‘യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’; തുണച്ച് ആഷിഖ് അബു

നടന്‍ ജോജു ജോര്‍ജ്ജിനെ തുണച്ച് സംവിധായകന്‍ ആഷിഖ് അബുവിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം' എന്ന തലക്കെട്ടോടെ ജോജുവിന്‍റെ ഫോട്ടോ സഹിതമാണ് പോസ്റ്റ്. #InSolodarityWithJojuGeorge എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റിട്ടിരിക്കുന്നത്. 

ജോജുവിന്‍റെ 'കീടം' സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ അടക്കം യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് നടനു പിന്തുണയറിച്ച് സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തുന്നത്. 

അതേസമയം, സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിര കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ രംഗത്തെത്തി‍. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണെന്നും സുധാകരന്‍ വ്യക്തമാക്കി. കെപിസിസി ഭാരവാഹിയോഗത്തിലായിരുന്നു അധ്യക്ഷന്‍റെ വിമര്‍ശനം. നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.