ഓഫ്റോഡ് റേസ് കേസ്: ജോജു ജോർജ് 5000 രൂപ പിഴ അടച്ചു

വാഗമൺ ഓഫ്റോഡ് റേസ് കേസിൽ നടൻ ജോജു ജോർജ് പിഴ അടച്ചു. മോട്ടോർ വാഹന വകുപ്പ് ആണ് 5000 രൂപ പിഴ ഈടാക്കിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റേസിൽ പങ്കെടുത്തതിനും ആണ് പിഴ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണെങ്കിലും ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതോടെ ജോജുവിന് ഇളവ് നൽകി.

റേസിൽ പങ്കെടുത്തത് നിയമ വിരുദ്ധം ആണെന്ന് അറിയില്ലായിരുന്നു എന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ ആണ് ലൈസൻസ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആർ.ടി.ഒ ആർ.രമണൻ അറിയിച്ചു