ഗ്രീൻലൻഡിൽ ഉറങ്ങാൻ കിടന്നു; ഉണർന്നത് ബ്രിട്ടനിൽ; ഇപ്പോൾ ഐസ്​ലൻഡിൽ; വിഡിയോ

ഗ്രീൻലൻഡിൽ ഉറങ്ങാൻ കിടന്നു. ഉറങ്ങിയെഴുന്നേറ്റപ്പോൾ ബ്രിട്ടനിൽ ഇപ്പോൾ ഐസ്​ലൻഡിൽ. വല്ലാത്തൊരു യാത്ര െകാണ്ട് ലോകത്തെ അമ്പരപ്പിക്കുകയാണ് വാലി എന്ന് ലോകം വിളിക്കുന്ന വാൽറസ്. ഇതിനോടകം 5,000 കിലോമീറ്ററോളം ദൂരെ ഇത് യാത്ര ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

ഉത്തരധ്രുവത്തിൽ കാണപ്പെടുന്ന വാൽറസ് എന്ന പ്രത്യേകതരം സസ്തനി മഞ്ഞുപാളിക്കൊപ്പം ഒഴുകിയാണ് വിവിധ രാജ്യങ്ങളിലേക്ക് എത്തുന്നത് എന്നാണ് സൂചന. കഴിഞ്ഞ മാർച്ചിൽ ഇതിനെ അയർലൻഡിലെ വാലന്റീന ദ്വീപിലുള്ള ഗ്ലാൻലിം കടൽത്തീരത്ത് കണ്ടെത്തിയിരുന്നു. പിന്നാലെ വീണ്ടും കാണാതായി. ഇപ്പോഴിതാ ഐസ്​ലൻഡിൽ എത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.1210 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ വാലി ഗ്രീൻലൻഡിൽ തിരിച്ചെത്തും.