കാല് ഇട്ടിളക്കി; പാക്ക് ചെയ്യുന്നതിന് മുമ്പ് നക്കി തുടച്ചു; റസ്ക് നിർമാണശാലയിലെ കാഴ്ച; വിഡിയോ

ചായക്കൊപ്പം റസ്ക് കഴിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ ഈ വിഡിയോ കണ്ടാൽ അക്കാര്യത്തിൽ ഒന്നുകൂടി ചിന്തിക്കും. റസ്ക് ഉണ്ടാക്കുന്ന ഒരു ഫാക്ടറിയിൽ നിന്നുള്ള വിഡിയോ ആണിത്. നിലത്ത് വച്ചിരിക്കുന്ന ട്രേയിൽ സൂക്ഷിച്ചിരിക്കുന്ന റസ്കുകളിലേക്ക് കാലിട്ടിരിക്കുകയാണ് ഇവിടുത്തെ തൊഴിലാളികൾ. മാത്രമല്ല റസ്കുകൾ പാക്കറ്റിലാക്കുന്നതിനിടെ ഒരാൾ അതിലൊന്നെടുത്ത് നക്കുന്നതും കാണാം. ഇയാൾ ഇത് മനപ്പൂർവം ചെയ്യുന്നതാണെന്നും മനസ്സിലാകും. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് റസ്ക് നിർമിക്കുന്നതും പാക്ക് ചെയ്യുന്നതും. 

'ഇയാളെ അറസ്റ്റ് ചെയ്യണം' എന്ന തലക്കെട്ടോടെ ആണ് ഈ വിഡിയോ ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ എവിടെ വച്ച് എപ്പോൾ ചിത്രീകരിച്ച വിഡിയോ ആണ് ഇതെന്ന് വിവരമില്ല. വിഡിയോ വൈറലായതോടെ ദേശീയ മാധ്യമങ്ങളെല്ലാം ഇത് വാർത്തയാക്കിയിട്ടുണ്ട്. ഭക്ഷണത്തിനോട് ഇങ്ങനെ അപമാനം കാണിക്കരുതെന്നാണ് വിഡിയോ കണ്ടവരുടെ പ്രതികരണം. ഞാൻ റസ്ക് കഴിക്കുന്നത് നിർത്തി എന്നും ചിലർ പറയുന്നു. 

വിഡിയോ കാണാം: