രണ്ടാം വിവാഹമോചനം ഭയപ്പെടുത്തി; സാധാരണ കാര്യം; അയേഷ മുഖർജി പറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെയും അയേഷ മുഖർജിയുടെയും വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകൾക്കു പിന്നാലെയാണ് ഇപ്പോൾ. വിവാഹ മോചനത്തിനു തൊട്ടുപിന്നാലെ വൈവാഹിക ജീവിതത്തെ കുറിച്ച് അയ്ഷ പങ്കുവച്ച കുറിപ്പുകളാണ്േ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു സ്ത്രീ വിവാഹ ബന്ധം വേർപ്പെടുത്തുമ്പോൾ സമൂത്തിൽ നിന്നുണ്ടാകു സദാചാര വാദങങളെ കുറിച്ചാണ് അയ്ഷ പറയുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിൽ കൂടുതൽ ഇടപെടൽ നടത്തുന്ന പങ്കാളിയെ ഇത്തരക്കാർ സ്നേഹത്തിന്റെ പേരിൽ ന്യായീകരിക്കുന്നതായാണ് പലപ്പോഴും സമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണമെന്നും അവർ പറയുന്നു. 

‘അവൻ നിന്നെ സ്നേഹിക്കുന്നു. നീ നിന്റെ കുട്ടികളെ കുറിച്ചു ചിന്തിക്കണം, ഇത് ഇന്ത്യൻ സംസ്കാരത്തിനു യോജിച്ചതല്ല.’ – എന്നിങ്ങനെയുള്ള ഉപദേശങ്ങൾ പലപ്പോഴും കേൾക്കേണ്ടി വരും. ഇത്തരം ഉപദേശങ്ങളിൽ പല സ്ത്രീകൾക്കും ബന്ധം തുടരേണ്ടി വരുമെന്നും അയേഷ മുഖർജി പറയുന്നു. വിവാഹ മോചനം എന്നത് ഒരു സാധാരണ കാര്യമാണെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സമൂഹത്തിലെ അനാവശ്യമായ ഇത്തരം ഇടപെടലിലൂടെ പലസ്ത്രീകൾക്കും ടോക്സിക്കായ വിവാഹബന്ധം തുടരേണ്ട സാഹചര്യമുണ്ടെന്നും അവർ വ്യക്തമാക്കി.

‘വിവാഹ ബന്ധം വേർപ്പെടുത്താൻ പലകാരണങ്ങളും  ഉണ്ടായിരിക്കും.  മറ്റുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല. വിവാഹ മോചനം ഒരു സാധാരണ കാര്യമാണ്. മാറ്റങ്ങളുടെ ഭാഗമാണ്.’– അയേഷ പറയുന്നു. വിവാഹ മോചനം നേടുന്ന സ്ത്രീകൾക്ക് പൂർണ പിന്തുണ നൽകുമെന്നും അയേഷ വ്യക്തമാക്കി.  ക്രിക്കറ്റ് താരം ശിഖർ ധവാനുമായുള്ള എട്ടുവർഷത്തെ ദാമ്പത്യ ബന്ധമാണ് നിയമപരമായി അയ്ഷ അവസാനിപ്പിച്ചത്. ഇരുവർക്കും ഒരു മകനും ഉണ്ട്. രണ്ടാം തവണ വിവാഹ മോചനം നേടുന്ന സ്ത്രീ എന്ന നിലയിൽ തനിക്കുണ്ടായ മോശം അനുഭവമാണ് അയേഷ മുഖർജി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

ഓസ്ട്രേലിയൻ ബിസിനസുകാരനെയാണ് അയേഷ ആദ്യം വിവാഹം ചെയ്തത്. പിന്നീട് വിവാഹ ബന്ധം വേർപ്പെടുത്തി 2011ല്‍ ശിഖർ ധവാനെ വിവാഹം ചെയ്തു. ആദ്യ ബന്ധത്തിൽ അയേഷയ്ക്ക് രണ്ടു പെൺമക്കളുണ്ട്  .  രണ്ടുതവണ വിവാഹ മോചനം നേടുന്നതു വരെ വിവാഹ മോചനം എന്നത് ഒരു മോശം വാക്കായാണ് കണക്കാക്കിയിരുന്നതെന്നും അയേഷ മുഖർജി പറഞ്ഞു. 

‘സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളും ഉപദേശങ്ങളും  വിവാഹ മോചനത്തിലേക്ക് പോകുമ്പോൾ നമ്മളെ തളർത്തും. ആദ്യമായി വിവാഹ മോചനം നേടുമ്പോള്‍ ഇത്തരം കാര്യങ്ങളെല്ലാം എന്നെയും ബാധിച്ചിട്ടുണ്ട്. ആദ്യം വിവാഹമോചിതയാകുമ്പോൾ ഞാൻ ചെയ്യുന്നത് വലിയ തെറ്റാണെന്ന ഒരു തോന്നൽ എനിക്കുണ്ടായിരുന്നു. ഭയവും ഉണ്ടായിരുന്നു. ഞാൻ പരാജയപ്പെട്ട ഒരു സ്ത്രീയാണെന്നും തെറ്റുകാരിയാണെന്നും ആ സമയം എനിക്കു തോന്നിയിരുന്നു. ഇപ്പോൾ വീണ്ടും ‍ഞാൻ വിവാഹ മോചിതയാകുകയാണ്. ആദ്യത്തേതിനേക്കാൾ വലിയ കുറ്റപ്പെടുത്തലുകള്‍ ഇത്തവണ കേൾക്കാന‍് സാധ്യതയുണ്ടെന്ന് എനിക്കറിയാം. രണ്ടാമത്തെ വിവാഹവും പരാജയപ്പെട്ടപ്പോള്‍ എനിക്ക് കൂടുതൽ കാര്യങ്ങൾ തെളിയിക്കാനുണ്ടായിരുന്നു.  ആദ്യത്തെ വിവാഹ മോചന സമയത്ത് ഞാൻ കേട്ടകാര്യങ്ങളെല്ലാം വീണ്ടും കേൾക്കാൻ തുടങ്ങി. നിരാശ, ഭയം, പരാജയം എന്നിങ്ങനെയുള്ള വിലയിരുത്തലുകൾ എനിക്ക് വലിയ ദുഃഖം സമ്മാനിച്ചു. വിവാഹമോചനം എന്ന പദത്തിന് ഞാനിപ്പോൾ കണ്ടെത്തിയിരിക്കുന്ന വ്യാഖ്യാനം എന്നെ തൃപ്തിപ്പെടുത്തുന്നുണ്ട്. ’– അയേഷ പറഞ്ഞു.