16കാരി കാമുകനൊപ്പം പോയി; ഭർത്താവും കാമുകനും അമ്മയും അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

കൊല്ലത്ത് വിവാഹം കഴിഞ്ഞ പതിനാറുകാരി ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം താമസം തുടങ്ങി. ഭർത്താവിന്റെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ  അന്വേഷണത്തിൽ പെൺകുട്ടിക്കു പ്രായപൂർത്തിയായില്ലെന്നു കണ്ടെത്തിയതോടെ ഭർത്താവും കാമുകനും പെൺകുട്ടിയുടെ അമ്മയും  പൊലീസ് കസ്റ്റഡിയിലായി. തേവലക്കര സ്വദേശിനിയായ പെൺകുട്ടിയുടെ വിവാഹം ഒരു മാസം മുൻപാണ്  കോയിവിള  സ്വദേശിയായ  30കാരനുമായി നടത്തിയത്.

ഭർത്താവുമായി പിണങ്ങി ദിവസങ്ങൾക്ക് മുൻപ് സ്വന്തംവീട്ടിലെത്തിയ പെൺകുട്ടി മൈനാഗപ്പള്ളി സ്വദേശിയായ കാമുകനുമായി താമസം തുടങ്ങി. ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഭർത്താവ് തെക്കുംഭാഗം പൊലീസിനു പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പ്രായം മറച്ചു  വച്ചാണ് അമ്മ വിവാഹം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.