തെരുവിൽ കുൽഫി വിറ്റ് പാട്ടും പാടി 'ട്രംപ്'; വൈറൽ വിഡിയോ

തെരുവിൽ കുൽഫി വിറ്റ് പാട്ടും പാടി നടക്കുന്നയാളെ കണ്ട് പാക്കിസ്ഥാനി ഗായകനായ ഷെഹസാദ് റോയി ഞെട്ടി. നോട്ടത്തിലും നടത്തയിലും പഴയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ. ഒന്ന് കൂടി നോക്കിയപ്പോഴാണ് അപരനാണെന്ന് തിരിച്ചറിഞ്ഞത്. ശബ്ദം കേൾക്കാൻ രസമുണ്ടെന്നും ആർക്കെങ്കിലും പരിചയമുണ്ടോയെന്നും വിഡിയോ പങ്കുവച്ച് ഷെഹസാദ് സമൂഹ മാധ്യമത്തിൽ കുറിച്ചു. 

എന്തായാലും കുൽഫി വിൽപ്പനയ്ക്കിടെ പാടുന്ന പാട്ടും പാട്ടുകാരനും വൈറലായി. ‘പാക്കിസ്ഥാൻ തെരുവിൽ ട്രംപ് കുൽഫി വിൽക്കുന്നു' എന്നായിരുന്നു അടിക്കുറിപ്പ്. പാകിസ്ഥാൻ സ്വദേശിയായ ഈ ട്രംപിനെ പലരും തിരിച്ചറിയുകയും വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.