ബാങ്കുകളെ പറ്റിച്ച് 36 കോടി ലോണെടുത്തു; സൂപ്പർ കാറുകൾ വാങ്ങിക്കൂട്ടി; ഒടുവിൽ അറസ്റ്റ്

കോവിഡ് കാലത്ത് ജീവിതം വഴിമുട്ടി നില‍ക്കുകയാണെന്ന് ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് ലോൺ നേടിയ യുവാവ് അറസ്റ്റിൽ. 36 കോടിയോളം രൂപ(5 ദശലക്ഷം യുഎസ് ഡോളർ) ആണ് ഇർവിൻ സ്വദേശി മുസ്തഫ കൈക്കലാക്കിയത്. അത്യാഡംബര കാറുകൾ വാങ്ങാനാണ് ഇയാൾ തുക ഉപയോഗിച്ചതെന്ന് ഹോം ലാൻജ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് കണ്ടെത്തി.

കോവിഡ് താറുമാറാക്കിയ ജീവിതം കരുപ്പിടിപ്പിക്കാൻ പൗരൻമാരെ സഹായിക്കുന്നതിന് അമേരിക്ക ആരംഭിച്ച പദ്ധതിയാണ് യുവാവ് ദുരുപയോഗം ചെയ്തത്.

പേയ്മെന്റ് പ്രൊട്ടക്ഷൻ പ്രോഗ്രാമിന് കീഴിൽ അനുവദിച്ച ലോണുകളിൽ നിന്നുള്ള തുക ലംബോർഗിനി, ഫെരാരി , ബെന്റ്ലി തുടങ്ങിയ കാറുകൾ വാങ്ങാനാണ് മുസ്തഫ ഉപയോഗിച്ചത്. ബാക്കി തുക കൊണ്ട് ആഡംബരപൂർണമായി ജീവിക്കുകയും ചെയ്തു. ഇല്ലാത്ത കമ്പനികളുടെ പേരിൽ രേഖകൾ സമർപ്പിച്ചാണ ഇയാൾ ലോൺ നേടിയത്. മറ്റൊരാളുടെ സോഷ്യൽ സെക്യൂരിറ്റി നമ്പരും മുസ്തഫ ബാങ്കുകളെ കബളിപ്പിക്കാൻ ഉപയോഗിച്ചു.