വീട്ടിൽ മറ്റൊരു സ്ത്രീ; ഭർത്താവിന്റെ ‘ചതി’ പിടികൂടി; ഒടുവിൽ..?: വിഡിയോ

ഭർത്താവ് ചതിക്കുകയാണെന്ന് കരുതി രോഷത്തോടെ ഭാര്യ. എന്നാൽ വിഗ് വച്ച് മറ്റൊരു സ്ത്രീയായി അഭിനയിച്ച് ഭാര്യയെ കബളിപ്പിക്കുകയായിരുന്നു ഭര്‍ത്താവ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ എത്തിയ മാഗി ക്ലേറ്റൺ എന്ന സ്ത്രീ കണ്ടത് തന്റെ വീട്ടിലെ സ്വീകരണ മുറിയിൽ നിന്നും ഉച്ചത്തിൽ കേൾക്കുന്ന പാട്ടിന് ചുവടുവയ്ക്കുന്ന മറ്റൊരു സ്ത്രീയെയാണ്. ഇതോടെ ഭർത്താവ് തന്നെ ചതിക്കുകയാണെന്ന് കരുതിയ ഇവർ രണ്ടു പേരെയും കയ്യോടെ പിടികൂടാൻ തീരമാനിച്ചു.

എന്നാൽ മുറിയക്കകത്ത് എത്തിയ മാഗി ഞെട്ടി. കാരണം ആ സ്ത്രീ തന്റെ ഭർത്താവ് തന്നെയായിരുന്നു. തലയില്‍ വിഗും സ്കിന്നി ജീൻസും ധരിച്ച് ഒരു റോക്ക് സ്റ്റാറിനെപ്പോലെ വേഷം ധരിച്ചാണ് നിൽപ്പ്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 3 മില്യൺ കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ഉള്ളത്.