‘വരൂ ആന മസാജ് ചെയ്യും’; കാലുകൊണ്ടും തുമ്പിക്കൈ െകാണ്ടും; വൈറൽ വിഡിയോ

പാമ്പിനെക്കൊണ്ട് ശരീരം മസാജ് ചെയ്യിക്കുന്ന വിഡിയോ കണ്ട് അമ്പരന്നവർക്ക് മുന്നിലേക്ക് ആന മസാജ് എത്തുകയാണ്. ആനയെക്കൊണ്ട് തന്റെ പുറം തിരുമ്മിക്കുന്ന സ്ത്രീയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത് പഴയ വിഡിയോ ആണെന്ന വാദവും ഒരുകൂട്ടർ ഉയർത്തുന്നു.

ആന അതിന്റെ തുമ്പിക്കൈയും കാലും ഉപയോഗിച്ചാണ് സ്ത്രീയുടെ പുറം മസാജ് ചെയ്യുകയാണ്. സ്ത്രീയ്ക്ക് വേദനിക്കാത്ത വിധമാണ് ആന തിരുമ്മി കൊടുക്കുന്നത്. തിരുമ്മലിന് പേരു കേട്ട തായ്‍ലൻഡിലും മറ്റ് ചുരുക്കം ചില രാജ്യങ്ങളിലും മസാജിന് ആനയെ ഉപയോഗിക്കുക സാധാരണക്കാഴ്ചയാണ്. ശരീര പരിപാലനമെന്നതിലുപരി വിനോദത്തിനാണ് പലരും ആനയെക്കൊണ്ട് തിരുമ്മിക്കുന്നത്. സംഗതി രസമാണെങ്കിലും ആന അൽപം ബലം കൂടുതൽ പ്രയോഗിച്ചാൽ കിടക്കുന്നയാളുടെ അവസ്ഥ എന്താകും എന്ന ചോദ്യം ബാക്കിയാണ്.

എന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ആനകൾക്ക് പ്രത്യേകം പരിശീലനം നൽകാറുണ്ട്. അതേസമയം ആനകളെ വളരെ ചെറിയ പ്രായത്തിൽ തന്നേ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കാനായി കൊടുക്കുന്ന കഠിന പരിശീലനത്തിനെതിരെ നടപടിയെടുക്കണമെന്ന് വേൾഡ് അനിമൽ പ്രൊട്ടക്ഷൻ അഭിപ്രായപ്പെട്ടു