തിരഞ്ഞെടുക്കപ്പെട്ട ‘മൃഗമേയര്‍മാര്‍’ സമാഹരിച്ചത് 30,000 ഡോളർ..!

ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഉറപ്പായും നാടിനും നാട്ടുകാർക്കും വേണ്ടി നിരത്തിലിറങ്ങി പ്രവർത്തിക്കണം. അതിൽ വിട്ടുവീഴ്ചയൊന്നുമില്ല എന്ന് തെളിയിക്കുകയാണ് യുഎസിലെ ഒരു ടൗണിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആടും നായയും. സംഗതി കെട്ടുകഥയൊന്നുമല്ല. 2018ൽ ഫെയർ ഹാവനിലെ പ്രദേശവാസികൾ മേയറായി തിരഞ്ഞെടുത്ത ലിങ്കൺ ആടാണ് താരം. ലിങ്കൺ ഏതാണ്ട് 10,000 ഡോളറാണ് അടുത്തുളള മൈതാനത്തിന്റെ അറ്റകുറ്റപ്പണിക്കായി സമാഹരിച്ചത്. ഇപ്പോഴത്തെ മേയറായ മർഫിയെന്ന നായ ലിങ്കണെ കടത്തിവെട്ടി ഏകദേശം 20,000 ഡോളറാണ് സമാഹരിച്ചത്. 

മർഫിയുടെ ഉടമ ലിൻഡ ബാർക്കറാണ് മർഫിയെ രാഷ്ട്രീയത്തിൽ ഇറക്കിയത്. മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനാകുമെന്നാണ് ലിൻഡ പറയുന്നത്. എങ്ങനെയാണ് ഒരു മൃഗം ഇത്രയും കാശ് സമാഹരിക്കുന്നതെന്നാണ് ചിന്തിക്കുന്നതെങ്കിൽ അതിനുളള ഉത്തരം സിംപിളാണ്. ലിൻഡ നിർമിക്കുന്ന മാസ്കുകൾ വിറ്റാണ് മർഫി സ്റ്റാറാകുന്നത്. 

അറ്റകുറ്റപ്പണിയൊക്കെ കഴിഞ്ഞാൽ പാവം മർഫിക്ക്  മൈതാനത്തിൽ പ്രവേശിക്കാനാകില്ലെന്നതാണ് സത്യം. നായ്ക്കൾക്ക് പ്രവേശനം നിഷേധിച്ച് അവിടെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്