പാമ്പിന്റെ തലയിൽ കോണ്ടം കെട്ടിമുറുക്കി; ജീവനായി പിടച്ചിൽ; കൊടുംക്രൂരത

Representative Image

പാമ്പിന്റെ തലയിൽ ഉപയോഗിച്ച കോണ്ടം മുറുകെ കെട്ടി കൊടുംക്രൂരത. ജീവന് വേണ്ടി പിടയുന്ന പാമ്പിനെ കണ്ട സമീപവാസികളാണ് വിവരം അധികൃതരെ അറിയിച്ചത്. മുംബൈ കാണ്ഡിവാലി ഗ്രീന്‍ മെഡോസ് ഹൗസിങ് സൊസൈറ്റിക്ക് സമീപമാണ് നീർക്കോലിയോട് ഈ ക്രൂരത. ആരാണ് ഈ ക്രൂരത ചെയ്തത് എന്ന കാര്യം ഇതുവരെ കണ്ടെത്തിയിട്ടില്ല.

തലയിൽ പ്ലാസ്റ്റിക് കവർ മുറുകി പോയ അവസ്ഥിയിൽ ഒരു പാമ്പിനെ കാണുന്നു എന്നാണ് സമീപവാസികൾ മൃഗസംരക്ഷണ പ്രവർത്തകരെ അറിയിച്ചത്. ഇവർ എത്തി നോക്കുമ്പോഴാണ് അത് ഉപയോഗിച്ച കോണ്ടം കൊണ്ട് പാമ്പിന്റെ തലയിൽ കെട്ടിമുറുക്കി വിട്ടതാണെന്ന് തിരിച്ചറിയുന്നത്. ശ്വാസം എടുക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് ഇതു കെട്ടിയിരുന്നത്.

തലയിൽ നിന്നും കോണ്ടം നീക്കം ചെയ്ത ശേഷം പാമ്പിനെ ബോറിവള്ളിയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിൽ എത്തിച്ചു. ഇവിടെ നിന്ന് ചികിൽസ നൽകിയ ശേഷം കാട്ടിൽ തുറന്നുവിടുമെന്നും അധികൃതർ അറിയിച്ചു. പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുള്ള ആരോ കാണിച്ച ക്രൂരതയാണിതെന്നും അധികൃതർ വ്യക്തമാക്കുന്നു.