ആൽമരം മെഷീൻ ഉപയോഗിച്ച് തുളച്ച് മെർക്കുറി നിറച്ചു; പരാതിയുമായി നാട്ടുകാർ

മാച്ചേരി : റോഡരികിലെ ആൽമരം തുരന്ന ശേഷം മെർക്കുറി നിറച്ച് ഉണക്കാൻ ശ്രമിച്ചതിനെതിരെ നാട്ടുകാർ. മാച്ചേരി കുളത്തുവയൽ ബാങ്കിനു എതിർവശം ബസ് ഷെൽട്ടറിനു സമീപത്തെ ആൽമരമാണ് മെഷീൻ ഉപയോഗിച്ച് തുരന്ന് മെർക്കുറി നിറച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇതു പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. കുറ്റവാളിയെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.